Wednesday, March 12, 2025

HomeUS Malayaleeലോസ്ആഞ്ചലസില്‍ കോവിഡ് ഡെല്‍റ്റാ വകഭേദം വര്‍ധിക്കുന്നു, മാസ്ക്ക് നിര്‍ബന്ധമാക്കി

ലോസ്ആഞ്ചലസില്‍ കോവിഡ് ഡെല്‍റ്റാ വകഭേദം വര്‍ധിക്കുന്നു, മാസ്ക്ക് നിര്‍ബന്ധമാക്കി

spot_img
spot_img

പി.പി. ചെറിയാന്‍

ലോസ്ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കലിഫോര്‍ണിയാ സംസ്ഥാനത്തെ ലൊസാഞ്ചലസ് കൗണ്ടിയില്‍ മാരകശേഷിയുള്ള കോവിഡ്‌ െഡല്‍റ്റാ വകഭേദത്തിന്റെ വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാസ്ക്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതര്‍ പുറത്തിറക്കി.

വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ച ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണ് രാജ്യത്താകമാനം ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം ഉണ്ടായിരിക്കുന്നതെന്നും, കലിഫോര്‍ണിയ സംസ്ഥാനത്തു ഇതിനകം ജൂലായ് 15ന് 3622 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ജൂണ്‍ 15നാണ് സംസ്ഥാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത്. ലൊസാഞ്ചലസ് കൗണ്ടിയിലെ 100,000 പേരില്‍ 7.1 ശതമാനം പേര്‍ക്ക് ഇതിനകം കോവിഡ് വ്യാപനം ഉണ്ടായതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.

ലൊസാഞ്ചലസില്‍ ഈ ഉത്തരവ് ശനിയാഴ്ച മുതല്‍ നിലവില്‍വരും. ഡെല്‍റ്റാ വകഭേദത്തിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് ലൊസാഞ്ചലസ് കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍ വൈസേഴ്‌സ് അധ്യക്ഷ ഹില്‍ഡ സോളിസ് ട്വിറ്ററില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments