Saturday, July 27, 2024

HomeWorldEuropeജര്‍മനി പ്രളയം; മരണം അറുപതിലേറെ, നൂറിലേറെ പേരെ കാണാതായി

ജര്‍മനി പ്രളയം; മരണം അറുപതിലേറെ, നൂറിലേറെ പേരെ കാണാതായി

spot_img
spot_img

ലണ്ടന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റിലും പേമാരിയിലും മരിച്ചവരുടെ എണ്ണം അറുപതിലേറെയായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

100 ലധികം ആളുകളെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് ഏറ്റവും അധികം നാശം ഉണ്ടായിരിയ്ക്കുന്നത്. ഐഫല്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കൊളോണില്‍ 72 വയസുള്ള ഒരു സ്ത്രീയും 54 വയസുള്ള പുരുഷനും വെള്ളംകയറി വീടിന്റെ നിലവറകളില്‍ വച്ചാണ് മരിച്ചത്.

വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടു നിന്ന മഴ ജര്‍മനിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സമൃദ്ധമായിരുന്നു. സാക്‌സണി, തുരിഗന്‍, നോര്‍ത്ത് റൈന്‍ വെസ്‌ററ്ഫാലിയ, ബവേറിയ എന്നീ സ്‌റേററ്റുകളെയാണ് പ്രകൃതിക്ഷോഭം കൂടുതല്‍ ബാധിച്ചത്.

പല പ്രദേശങ്ങളിലും വന്‍മരങ്ങള്‍ കടപുഴകി വീണു.100 ലധികം വീടുകള്‍ തകര്‍ന്നു വീണു. ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ അനേകംപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഒയ്‌സ്്കിര്‍ഷെനില്‍ മാത്രം 15 പേര്‍ മരിച്ചു. കോബ്‌ളെന്‍സ് നഗരത്തില്‍ നാല് പേര്‍ മരിച്ചു. റൈന്‍ സീഗ് മേഖലയിലെ സ്‌റെറയിന്‍ബാഹല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കാണാതായവരെ കണ്ടെത്തുന്നതിനായി പൊലീസ് എല്ലായിടത്തും ഹോട്ട്‌ലൈന്‍ സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്, ഒപ്പം തിരയലില്‍ സഹായിക്കാനാകുന്ന വിഡിയോകളും ഫോട്ടോകളും അയയ്ക്കാന്‍ ആളുകളോണ് ആവശ്യപ്പെട്ടിട്ടുണ്ട്.

വീടുകളുടെയും കെട്ടിടസമുച്ചയങ്ങളുടെയും നിലവറകള്‍ മുങ്ങിയ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ ആളുകളെ രക്ഷപെടുത്താന്‍ ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. 100 ലധികം വീടുകളുടെ മേല്‍ക്കൂരയില്‍ കയറിയാണ് താമസക്കാരെ രക്ഷപെടുത്തിയത്.

കനത്ത മഴയില്‍ മണ്ണിടിച്ചിലും ചേറും മൂലം കുത്തൊഴുക്കാണ് താഴ്ന്ന മേഖലകളില്‍ ദുരന്തമുണ്ടാക്കിയത്. വെള്ളം കൂടുതലായി കയറാതിരിക്കാന്‍ അഗ്‌നിശമന സേനയും ടെക്‌നിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷനും മെയിന്‍സ് അഗ്‌നിശമന സേനയും നൂറുകണക്കിന് സാന്‍ഡ്ബാഗുകള്‍ നിറച്ചു. ആറ് ട്രക്കുകളാണ് ഇവയെ ജില്ലയിലേക്ക് കൊണ്ടുവന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments