പി.പി. ചെറിയാന്‍
സോമര്‍സെറ്റ് (ന്യൂജഴ്‌സി): സോമര്‍ സെറ്റ് കാത്തലിക്ക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്‌നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വകാര്യ അക്കൗണ്ടിലേക്ക് പണം മാറ്റിയ കേസ്സില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍ച്ച് അധികൃതര്‍ ഓഗസ്റ്റ് 3 ചൊവ്വാഴ്ച അറിയിച്ചു.
സോമര്‍സെറ്റ് .മത്തിയാസ് ചര്‍ച്ചിലെ പുരോഹിതന്‍ പള്ളി ഫണ്ടില്‍ നിന്നും പേഴ്‌സണ്‍ അക്കൗണ്ടിലേക്ക് 5,17,000 ഡോളര്‍ മാറ്റിയതായി കോടതിയില്‍ സമ്മതിച്ചു.
2018 ല്‍ മെറ്റുച്ചന്‍ ഡയോസിസ് നടത്തിയ ഓഡിറ്റിങ്ങിലാണു ക്രമക്കേടു കണ്ടെത്തിയതെന്നു ഡയോസിസ് അധികൃതരും അറിയിച്ചു.
27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്‌ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്നു കരുതിയാണ് സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിനു കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. 68 വയസ്സുള്ള പുരോഹിതന്‍ മേയ് മാസം കുറ്റകാരനാണെന്നു കണ്ടെത്തിയിരുന്നു. സോമര്‍സെറ്റ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി പീറ്റര്‍ ടൊമ്പറാണ് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത്.
ഓഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും, ആവര്‍ത്തിക്കാതിരിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ഡയോസിസ് ഓഫ് മെറ്റുച്ചന്‍ തേര്‍ഡ് ചാന്‍സലര്‍ ആന്റണി പി. കേരണന്‍സ് അറിയിച്ചു.