മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: ഒക്ടോബര്‍ 1, 2, 3 തീയതികളില്‍ ഷിക്കാഗോ സുഗതകുമാരി നഗറില്‍ നടക്കുന്ന ലാനയുടെ (Literary Association of North America) നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ കോട്ടേജ് മീറ്റിംഗ് വെച്ച് ഓഗസ്റ്റ് ഒന്ന് വൈകിട്ട് 5 മണിക്ക് നടന്നു.
കെഎല്‍എസ് വൈസ് പ്രസിഡന്റ് അനുപാ സാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ എല്‍ എസ് ജോയിന്‍റ്റ് സെക്രട്ടറി സാമുവല്‍ യോഹന്നാന്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ലാന പ്രസിഡണ്ട് ജോസന്‍ ജോര്‍ജ് ആദ്യ രജിസ്‌ട്രേഷന്‍ ഫോം ഡോ: എം. വി പിള്ളയ്ക്ക് നല്‍കി രജിസ്‌റ്റ്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളും ലാനയുടെ സാഹിത്യപ്രവര്‍ത്തക സംഭാവനകളും എന്നും ശ്ലാഘനീയമാണെന്ന് ഡോക്ടര്‍ എംവി പിള്ള പറഞ്ഞു. ഈ സാഹിത്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നതു ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സിനു കേരള ലിറ്റററി സൊസൈറ്റി നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ പിന്തുണയ്ക്കും ലാനാ പ്രസിഡണ്ട് ജോസന്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിന് ഏവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് നടന്ന സാഹിത്യ ചര്‍ച്ചയ്ക്കു ഡോക്ടര്‍ എം. വി പിള്ള നേതൃത്വം നല്‍കി. സിവി ജോര്‍ജ്ജ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.