Saturday, July 27, 2024

HomeUS Malayalee2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിന്‍ സിറ്റിയില്‍ ഒഴിവുള്ളത് ആറ് ഐ.സി.യു ബെഡ്ഡുകള്‍ മാത്രം

2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിന്‍ സിറ്റിയില്‍ ഒഴിവുള്ളത് ആറ് ഐ.സി.യു ബെഡ്ഡുകള്‍ മാത്രം

spot_img
spot_img

പി.പി.ചെറിയാന്‍

ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ ആകെ ഇനി അവശേഷിക്കുന്നത് ആറ് ഐ.സി.യു. ബെഡ്ഡുകള്‍ മാത്രം.

2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിനില്‍ 313 വെന്റിലേറ്ററുകളും അവശേഷിക്കുന്നുവെന്ന് സേറ്റേറ്റ് ഹെല്‍ത്ത് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ സ്ഥിതി വളരെ ഗുരുതരമാണ്. പബ്ലിക്ക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മര്‍ വാക്ക്സ് പറഞ്ഞു. സിറ്റിയിലെ അവസ്ഥ ഇമെയിലിലൂടെയും, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ആളുകളെ അറിയിച്ചിട്ടുണ്ടെന്നും ആഗസ്റ്റ് 7 ശനിയാഴ്ച ഡയറക്ടര്‍ അറിയിച്ചു.

രണ്ടു ദിവസം മുമ്പുതന്നെ ഡെല്‍റ്റാ വേരിയന്റ്സിനെ കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നുവെന്നും, വാക്സിനേഷന്‍ സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവല്‍ക്കരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ടെക്സസ്സിലെ ജനസംഖ്യ 29 മില്യനാണ്. ശേഷിക്കുന്നത് 439 ഐ.സി.യു ബെഡ്ഡുകളും, 6991 വെന്റിലേറ്ററുകളുമാണ്. ഹൂസ്റ്റണില്‍ 6.7 മില്യണ്‍ പേര്‍ക്ക് ഇനി അവശേഷിക്കുന്നത് 41 ഐ.സി.യു. ബെഡ്ഡുകളുമാണ്. ഡാളസ്സില്‍ 8 മില്യന് 110 ഐ.സി.യു ബെഡ്ഡും ബാക്കിയുണ്ട്. ഓരോ ദിവസവും ടെക്സസ്സില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments