Sunday, September 8, 2024

HomeUS Malayaleeടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി

spot_img
spot_img

പി.പി ചെറിയാന്‍ .

ഓസ്റ്റിന്‍::ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി..ഇന്നു (ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു അഞ്ചു മണിക് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ച് .

നാലു ദിവസത്തിന് മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും .രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലായെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു യാതൊരു തടസ്സവും ഇല്ലെന്നും .തന്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു .

രണ്ടു ഡോസ് കോവിഡു വാക്‌സിന്‍ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നാണ് ഗവര്‍ണര്‍ ഓഫീസ് അറിയിച്ചിരുന്നത് .കോവിഡ് കുത്തിവെപ്പ് നടത്തിയവര്‍ക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്

ഔദ്യോഗീക വസതിയില്‍ സ്വയം മാറി താമസിച്ചിരുന്ന ഗവര്‍ണര്‍ക്ക് കൂടുതല്‍ ഇന്‍ഫെക്ഷന്‍ വരാതിരിക്കുന്നതിനു മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സയാണ് നല്‍കിയതെന്നു കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്.

മാസ്ക്ക് ധരിക്കണമെന്നു നിബന്ധനകള്‍ക്കെതിരെ ശ ക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കന്‍ ഗവര്‍ണറാണ് ഗ്രെഗ് ആബട്ട്. കോവിഡ് നെഗറ്റീവായെങ്കിലും ഡോക്ടര്‍മാരുടെ നിര്‌ദേശപ്രകാരം ക്വാറെന്റനില്‍ തുടരുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments