Wednesday, February 5, 2025

HomeUS Malayaleeഫോമാ കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോക്ടര്‍ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോക്ടര്‍ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

spot_img
spot_img

(സലിം ആയിഷ : പി ആര്‍ ഓ)

2022 തുടക്കത്തില്‍ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോക്ടര്‍ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, വിവിധ ചുമതലകള്‍ ഏകോപിപ്പിക്കുന്നതിനും ഫോമാ എക്‌സിക്യൂട്ടീവിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമാണ് ശ്രീ ഡോക്ടര്‍ ജേക്കബ് തോമസിനെ നിയോഗിച്ചിട്ടുള്ളത്.

ഫോമയുടെ രൂപീകരണ കാലം മുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍ ജേക്കബ് തോമസ് വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഫോമയുടെ പ്രഥമ ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷനിലെ രജിസ്‌ട്രേഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഡോ.ജേക്കബ് തോമസ്. 2014 ലെ ഫിലാഡല്‍ഫിലെ ഫോമ കണ്‍വന്‍ഷന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിന്റെ ജനറല്‍ കണ്‍വീനറായും മെട്രോ റീജിയന്റെ ആര്‍വിപി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

2015 ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ഫോമയുടെ കേരളാ കണ്‍വന്‍ഷന്റെ ചെയര്‍മാനായും 2017 ലെ കേരളാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായും അദ്ദേഹം ഏറ്റെടുത്ത ചുമതലകള്‍ ഭംഗിയായി നിറവേറ്റി.

ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.

ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡോക്ടര്‍ ജേക്കബ് തോമസിന് കഴിയട്ടെയെന്ന് ഫോമാ നിര്‍വ്വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments