Friday, April 26, 2024

HomeUS Malayaleeഓര്‍മ്മകള്‍ പുതുക്കാനും വിശേഷങ്ങൾ പങ്കുവെക്കുവാനും സെന്റ്. ജോൺസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേര്‍ന്നു.

ഓര്‍മ്മകള്‍ പുതുക്കാനും വിശേഷങ്ങൾ പങ്കുവെക്കുവാനും സെന്റ്. ജോൺസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേര്‍ന്നു.

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : നീണ്ട 25 വർഷത്തിനു ശേഷം ബാംഗ്ലൂർ, സെന്റ്. ജോൺസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥി 97 ബാച്ച് സ്നേഹസംഗമായി ഡാളസിൽ ഒത്തു ചേർന്നു. സൗഹൃദം പെയ്തിറങ്ങിയതും സന്തോഷം പരന്നൊഴുകിയതുമായ ഈ സ്‌നേഹസംഗമത്തിൽ അമേരിക്ക-യു. കെ, കാനഡ മേഖലകളില്‍ നിന്നുമുള്ള സുഹൃത്തുക്കളാണ് എത്തിച്ചേര്‍ന്നത്. കട്ടൻ ചായ നുകര്‍ന്ന് കപ്പയും മുളകരച്ചതും കഴിച്ച് സൗഹൃദം പങ്കുവച്ചും പാട്ടു പാടിയും.

സഹപാഠികളോടൊത്തുള്ള പഠനകാലവും ആ നല്ല സ്മരണകളുടെ പച്ചപ്പും പങ്കു വെക്കുകയുണ്ടായി. ഡാളസ് കേന്ദ്രീകരിച്ചു നടത്തിയ ഈ സംഗമം നിഷ ജോസ്, ദീപ ജെയ്സൺ, എയ്ഞ്ചൽ ജ്യോതി എന്നിവർ കോർഡിനേറ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന സുഹൃത്തുക്കൾ ആ കാലത്തെ നല്ല ഓർമ്മകൾ ഒരിക്കൽ കൂടി അയവിറക്കി ചിരിച്ചുല്ലസിച്ചു അവരവരുടെ തുരുത്തുകളിലേക്ക് യാത്ര. ഫ്ലോറിഡയിൽ അടുത്ത സ്നേഹ സംഗമത്തിന് കാണാം മെന്ന പ്രതീക്ഷയോടെ എല്ലാ വരും യാത്ര പറഞ്ഞു മടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments