തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചുവരുന്ന ഒരാള്‍ക്കും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുതെന്നും സ്ത്രീയാണ് ധനമെന്നും നടന്‍ ജഗതീ ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ നടത്തിയ പ്രതികരണത്തിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.
മാളു, 24 വയസേയുള്ളൂ ആ പെണ്‍കൊച്ചിന്. കല്യാണം കഴിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ. എന്നാ നമ്മളൊക്കെ മാറുക? ഇനി നമ്മള്‍ പഠിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മള്‍ പെണ്‍പിള്ളാരെ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് കോണ്‍ഫിഡന്‍സ് കൊടുക്കുക.
ലൈഫില്‍ എന്ത് ഫേസ് ചെയ്യാനും ചലഞ്ച് ചെയ്യാനുമുള്ള ഒരു മനസ്സ് ഉണ്ടാക്കിക്കൊടുക്കുക. അവളെ സ്വയംപര്യാപ്തയാക്കുക. അവള്‍ക്ക് നല്ല എജ്യൂക്കേഷന്‍ കൊടുക്കുക. അതൊക്കെയാണ് നമ്മുടെ പെമ്പിള്ളേര്‍ക്ക് ഏറ്റവും കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് അസറ്റ്. അല്ലാതെ പ്രായപൂര്‍ത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്.
എന്റെ ഒരു പേഴ്‌സണലായിട്ടുള്ള അഭിപ്രായം പറയാം. അതിനെ ആര്‍ക്കും കുറ്റപ്പെടുത്താം. നമ്മള്‍ ഒരു കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് ചെല്ലുമ്പോള്‍ കുടുംബഭാരം മുഴുവന്‍ നമ്മള്‍ സ്ത്രീകളുടെ തലയിലാണ്. എന്നിട്ട് ആ കുടുംബ പാരമ്പര്യം നിലനിര്‍ത്തുക.
പത്തുമാസം ഇവന്റെയൊക്കെ പിള്ളാരെ നൊന്തു പ്രസവിക്കുന്നതിന് നമ്മള്‍ സ്ത്രീകള്‍ക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം. ഇല്ലെങ്കില്‍ ഈ സമ്പ്രദായം എടുത്തുമാറ്റണം.
ഇനിയുള്ള ആമ്പിളേളരോട് നമ്മള്‍ പറഞ്ഞുമനസ്സിലാക്കിക്കണം. ഈ സ്ത്രീധനം മേടിച്ചിട്ട് മൂന്നുനേരം തിന്നാന്‍ നില്‍ക്കുന്ന ഇവന്മാരെ പറഞ്ഞാല്‍ മതിയല്ലോ. വളര്‍ത്തിക്കൊണ്ടു വരുന്ന ആമ്പിള്ളേരോട് നമ്മള്‍ പറഞ്ഞു മനസ്സിലാക്കിക്കണം റെസ്‌പെക്ട് ഹെര്‍. ടേക് കെയര്‍ ഹെര്‍, ലവ് ഹെര്‍. സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക. അതൊക്കെയാണ് നമ്മള്‍ ഇനിയുള്ള ജനറേഷന് പറഞ്ഞുകൊടുക്കേണ്ട ഏറ്റവും വലിയ കാര്യം.
മാതാപിതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാര്യം, പെണ്‍മക്കളെ കെട്ടിച്ചുവിടുമ്പോള്‍ എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അവരുടെ പേരില്‍ അത് ആക്കിക്കൊടുക്കണം. അവളുടെ ലൈഫ് സേഫ്റ്റിയാക്കുക. ഇനി കല്യാണം കഴിച്ച് ഒരു കുടുംബത്തോട്ട് കയറുമ്പോള്‍ എന്ത് ഗാരണ്ടിയാണ് ആ ചെറുക്കന്‍ നമ്മുടെ പെണ്‍കൊച്ചിനെ ടേക് കെയര്‍ ചെയ്യും, സ്‌നേഹിക്കും എന്നതിന്.
എന്ത് ഗാരണ്ടി..? ഒരു ഗാരണ്ടിയും ഇല്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. അവളെ സെല്‍ഫ് ഡിപന്‍ഡന്റാക്കി വളര്‍ത്തുക. കോണ്‍ഫിഡന്‍സ് കൊടുക്കുക. നമ്മുടെ സൊസൈറ്റിയിലുള്ള ഈ കള്‍ച്ചര്‍ മാറണം. ഈ ഒരു ഡൗറി സിസ്റ്റം എടുത്തുമാറ്റണം. അതൊക്കെ ഇനിയത്തെ പാരന്റ്‌സ് ചിന്തിക്കണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ പെണ്‍കൊച്ചിനെ കെട്ടിച്ചു കൊടുക്കരുത്. സ്ത്രീയാണ് ധനം. അതോര്‍ക്കുക പാര്‍വതി പറയുന്നു.