Friday, June 7, 2024

HomeWorldപ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകജനത

പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകജനത

spot_img
spot_img

പ്രതീക്ഷ നിറഞ്ഞ പുതിയൊരു വര്‍ഷത്തിന് തുടക്കമായി. 2022ന് യാത്ര പറഞ്ഞ് പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ലോകം.

കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും വലിയ ആരവങ്ങളോടെയാണ് ജനത പുതിയ വര്‍ഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായി പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു വര്‍ഷത്തെ ലോകം സ്വീകരിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വമ്ബന്‍ ആഘോഷമാണ് നടന്നത്. എന്നാല്‍ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നിരീക്ഷണവുമുണ്ടായിരുന്നു.

പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിലാണ് ആദ്യം 2023 എത്തിയത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 3.30ന് പുതിയ വര്‍ഷം ആരംഭിച്ചു. തൊട്ടു പിന്നാലെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും നവവര്‍ഷമെത്തി. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് 2023 -നെ വരവേറ്റു. ആഘോഷാരവങ്ങളോടെ ദീപാലങ്കാരങ്ങളുമൊക്കെയായിട്ടാണ് ന്യൂസിലന്‍ഡ്- ഓക്‌ലന്‍ഡ് നഗരം 2023-നെ എതിരേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments