Thursday, May 23, 2024

HomeBusinessഇലോണ്‍ മസ്കിന്റെ സമ്പത്തിൽ ഇടിവ്

ഇലോണ്‍ മസ്കിന്റെ സമ്പത്തിൽ ഇടിവ്

spot_img
spot_img

ടെസ്‌ല സ്ഥാപകനായ ഇലോണ്‍ മസ്കിന്റെ ആസ്തികള്‍ ഇടിയുന്നു. ബ്ലൂബെര്‍ഗ് ബില്യണയേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വന്തം ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളറാണ് മസ്കിന് നഷ്ടമായിരിക്കുന്നത്.

ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞതോടെയാണ് മസ്കിന് തിരിച്ചടി നേരിട്ടത്. ഇതോടെ, മസ്കിന്റെ ആകെ സമ്ബത്ത് 137 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2021 നവംബറിലെ കണക്കുകള്‍ പ്രകാരം, മസ്കിന്റെ സമ്ബത്ത് 340 ബില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ എന്ന പദവി മസ്കിന്റെ കൈകളില്‍ ഭദ്രമായിരുന്നു. എന്നാല്‍, ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞതും, ട്വിറ്ററിലെ പ്രതിസന്ധികളും മസ്കിനെ വന്‍ തോതിലാണ് പ്രതികൂലമായി ബാധിച്ചത്. ഈ വര്‍ഷം ട്വിറ്റര്‍ വാങ്ങുന്നതിനായി 44 ബില്യണ്‍ ഡോളറാണ് മസ്ക് ചിലവഴിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments