Thursday, March 28, 2024

HomeNewsKeralaലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ രാജം നമ്ബൂതിരി അന്തരിച്ചു

ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ രാജം നമ്ബൂതിരി അന്തരിച്ചു

spot_img
spot_img

എഴുത്തുകാരിയും ലളിതാംബിക അന്തര്‍ജനത്തിന്റെ മകളുമായ രാജം നമ്ബൂതിരി (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഇന്നലെ ഉച്ചയോടെ പേരൂര്‍ക്കട ദര്‍ശന്‍ നഗര്‍ 5 എ ലെയിന്‍ 554 ‘ഹരിത’ത്തില്‍ ആയിരുന്നു അന്ത്യം.

എന്‍.എസ്.എസ് കോളേജ് മലയാളം പ്രൊഫസര്‍ പരേതനായ പി.എന്‍. ഗോപാലന്‍ നമ്ബൂതിരിയാണ് ഭര്‍ത്താവ്.

തിരിഞ്ഞു നോക്കുമ്ബോള്‍, സ്മൃതി പഥത്തിലൂടെ എന്നിവയാണ് കൃതികള്‍. കൂത്താട്ടുകുളം മേരി പുരസ്‌കാരം നേ‌ടിയിട്ടുണ്ട്. മക്കള്‍; തിരുവനന്തപുരം ദൂര്‍ദര്‍ശന്റെ മുന്‍ പ്രോഗ്രാം മേധാവി ജി. സാജന്‍, ജി. സജിത (ദേവകി വാര്യര്‍ ട്രസ്റ്റ്), ദീപക് ജി .നമ്ബൂതിരി (പരസ്യചിത്ര സംവിധായകന്‍). മരുമക്കള്‍: ബിന്ദു സാജന്‍ (ഡോക്കുമെന്ററി സംവിധായിക), ഡോ. ജോയ് ഇളമണ്‍ (കിലാ ഡയറക്ടര്‍ ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments