Saturday, July 27, 2024

HomeWorldകിരില്‍ പാത്രിയര്‍ക്കീസ് അഭ്യര്‍ത്ഥിച്ചു; ക്രിസ്മസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുട്ടിന്‍

കിരില്‍ പാത്രിയര്‍ക്കീസ് അഭ്യര്‍ത്ഥിച്ചു; ക്രിസ്മസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുട്ടിന്‍

spot_img
spot_img

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ കിരില്‍ പാത്രിയര്‍ക്കീസിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥനത്തില്‍ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്‌നിലെ സൈനിക നടപടി 36 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടിരിക്കുന്നത്.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന ഇന്നും നാളെയും വെടിനിര്‍ത്താന്‍ സഭാ തലവന്‍ പുട്ടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ 36 മണിക്കൂര്‍ സമയത്തേക്കാണ് വെടിനിര്‍ത്തല്‍. റഷ്യയിലും യുക്രെയ്നിലും താമസിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി 6-7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് കീറില്‍ വ്യാഴാഴ്ച യുക്രെയ്നിലെ യുദ്ധത്തില്‍ ഇരുവശത്തും ക്രിസ്മസ് ഉടമ്പടി ആചരിക്കാന്‍ ആഹ്വാനം ചെയ്തു.

പരിശുദ്ധ പാത്രിയര്‍ക്കീസ് കിരിലിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്, 2023 ജനുവരി 6 ന് 12.00 മുതല്‍ ജനുവരി 7 ന് 24.00 വരെ യുക്രെയ്നിലെ കക്ഷികളുടെ മുഴുവന്‍ സമ്പര്‍ക്ക നിരയിലും വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ റഷ്യന്‍ ഫെഡറേഷന്റെ പ്രതിരോധ മന്ത്രിയോട് നിര്‍ദ്ദേശിക്കുന്നു. ,” പുടിന്‍ ഉത്തരവില്‍ പറഞ്ഞു. 

എന്നാല്‍, ഈ ആഹ്വാനം കെണിയാണെന്നും അതില്‍ വീഴാനില്ലെന്നുമാണ് യുക്രെയ്ന്‍ വ്യക്തമാക്കിയത്. ഇന്നലെ രാത്രി 12 മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments