Friday, March 29, 2024

HomeWorldതുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ഭൂചലനം; മരണ സംഖ്യ 4300 കടന്നു

തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ഭൂചലനം; മരണ സംഖ്യ 4300 കടന്നു

spot_img
spot_img

അങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,900 പേര്‍ കൊല്ലപ്പെട്ടതായും 15,000ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് ആദ്യബാച്ച്‌ രക്ഷാ പ്രവര്‍ത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ തുര്‍ക്കിയില്‍ 2379 പേരും സിറിയയില്‍ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുര്‍ക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയില്‍ ഇതുവരെ 1,500ലേറെപ്പേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments