Friday, March 24, 2023

HomeWorldഹോളിവുഡ് സിനിമ കാണരുത്, കുട്ടികളെ വിലക്കി ഉത്തരകൊറിയ

ഹോളിവുഡ് സിനിമ കാണരുത്, കുട്ടികളെ വിലക്കി ഉത്തരകൊറിയ

spot_img
spot_img

പ്യോങ് യാങ്: ഹോളിവുഡ് സിനിമകളും ടിവി പരിപാടികളും കുട്ടികള്‍ കണ്ടാല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് ഉത്തരകൊറിയ.

നിയമം ലംഘിച്ച്‌ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധിത ലേബര്‍ ക്യാമ്ബില്‍ ആറ് മാസം കഴിയേണ്ടി വരുമെന്നും കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തര കൊറിയ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇതിന് മുന്‍പ് കൊറിയന്‍ ഡ്രാമകള്‍ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയില്‍ കര്‍ശനമായി നിരോധിച്ചിരുന്നു. ഇത്തരത്തില്‍ സിനിമകള്‍ കണ്ടതിന് കഴിഞ്ഞ വര്‍ഷം രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ വധിച്ചിരുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

സിനിമക്കും ടി.വി പ്രോഗ്രാമുകള്‍ക്കും പുറമെ നൃത്തം, സംഗീതം തുടങ്ങിയവക്കും ഉത്തരകൊറിയയില്‍ വിലക്കുണ്ട്. പൊതു സ്ഥലത്ത് കലാപ്രകടനം നടത്തുന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ആറുമാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, ഇത്തരം കുറ്റകൃത്യം കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ക്ക് കര്‍ശന താക്കീത് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments