പി പി ചെറിയാൻ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളി ഇന്ത്യ. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെ ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും പത്രസമ്മേളത്തില്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ യുഎസ് ഇടപെടാമെന്ന് ട്രംപ് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ പരോക്ഷമായി നിരസിക്കുകയായിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഉഭയകക്ഷി സമീപനം സ്വീകരിക്കാമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
‘ഞങ്ങളുടെ അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും, അത് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ഉഭയകക്ഷി സമീപനം സ്വീകരിച്ചിട്ടുണ്ട്,’ വാര്‍ത്താ സമ്മേളനത്തില്‍ വിക്രം മിശ്ര ഓര്‍മ്മിപ്പിച്ചു