യുക്രൈനില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്‍റെ ആശങ്കകള്‍ക്ക് മറുപടിയുമായി റഷ്യ. രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമെ ആണവായുധം പ്രയോഗിക്കൂവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം നിലവില്‍ യുക്രൈനിലില്ലെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പെസ്കോവ് വ്യക്തമാക്കി
“റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്, അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടായാല്‍ അവസാന ആയുധമായി മാത്രമേ ആണവായുധം പ്രയോഗിക്കൂ” പെസ്കോവ് പറഞ്ഞു.
അതേസമയം, ദിമിത്രി പെസ്‌കോവിന്റെ പ്രസ്‌താവന അപകടകരമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു