ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്താലി ബെനറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി.
ഇന്ത്യയിലെ ഇസ്രയേല്‍ എംബസി വക്താവ് മുഹമ്മദ് ഹെയ്ബാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബെനറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. കോവിഡ് ബാധിച്ചുവെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള നാഫ്താലി ബെനറ്റിന്റെ ആദ്യ സന്ദര്‍ശനമാണ് ഈ മാസം നടത്താനിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിവിധ മേഖലകളിലെ ഇന്ത്യ-ഇസ്രയേല്‍ ബന്ധവും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നു.