അയോവ: മൂന്നാം ലോകയുദ്ധം തടയാന്‍ തനിക്ക് മാത്രമെ കഴിയൂവെന്നും അമേരിക്കയെ രക്ഷിക്കാന്‍ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാര്‍ഥി താനാണെന്നും മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
2024ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിങ്കളാഴ്ച അയോവയിലെ ഡാവന്‍പോര്‍ട്ടില്‍ നടന്ന ആദ്യ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 2016 ലെ അയോവ റിപ്പബ്ലിക്കന്‍ കോക്കസില്‍ തോറ്റതിനുശേഷം യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയില്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.
ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുമ്ബുണ്ടായിട്ടില്ല. ജോ ബൈഡന്‍ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചു. ആണവ യുദ്ധത്തിലേക്കാണ് സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്. 2024ല്‍ താന്‍ അമേരിക്കന്‍ പ്രസിഡന്‍റായാല്‍ റഷ്യ – യുക്രെയ്ന്‍ തര്‍ക്കം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കും. വ്ലാദിമിര്‍ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും റഷ്യന്‍ പ്രസിഡന്‍റ് തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു.