Wednesday, April 9, 2025

HomeWorldഇരുപത്തേഴ് വർഷത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിലേക്ക്

ഇരുപത്തേഴ് വർഷത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിലേക്ക്

spot_img
spot_img

ന്യൂഡല്‍ഹി: ഇരുപത്തേഴ് വർഷത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിലേക്ക്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി പോര്‍ച്ചുഗലില്‍ എത്തുന്നത്.1998ല്‍ കെ ആര്‍ നാരായണനായിരുന്നു അവസാനമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച ഇന്ത്യൻ രാഷ്ട്രപതി. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.

ഏപ്രില്‍  ഒമ്പതിന് രാഷ്ട്രപതി പോര്‍ച്ചുഗലില്‍ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദര്‍ശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ ഈ സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments