മൂത്രത്തില്‍ നിന്നും ബിയര്‍ എന്ന ആശയം വിജയകരമായി നടപ്പാക്കി സിംഗപ്പൂർ.
ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയര്‍ വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂത്രത്തില്‍ നിന്നു മാത്രമല്ല ഏതു മലിനജലത്തില്‍ നിന്നും ഇതുപോലെ ബിയര്‍ ഉണ്ടാക്കാമെന്നാണ് അവരുടെ കണ്ടെത്തല്‍.
സിംഗപ്പൂരിലെ ദേശീയ ജലബോര്‍ഡിന്റെ പിന്തുണയും ഈ ആശയത്തിന് പിന്നിലുണ്ട്.