ന്യൂഡെല്‍ഹി: വിമാനയാത്രയ്ക്കിടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരനെ രക്ഷിച്ച് ഡോക്ടറും ക്യാബിന്‍ ക്രൂവും.
യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ മലയാളിയെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിന്‍ ക്രൂവും ചേര്‍ന്ന് തക്കയമയത്ത് ചികിത്സ നല്‍കുകയായിരുന്നു.
യൂനുസ് റായന്റോത് എന്നയാളാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തില്‍ വച്ചാണ് യൂനുസ് റായന്റോതിന് ഹൃദയാഘാതമുണ്ടായത്.
യൂനിസ് സഹായത്തിനായി വിളിച്ചപ്പോള്‍ ക്യാബിന്‍ ക്രൂ ഓടിയെത്തി.പിന്നാലെ പള്‍സോ ശ്വാസമോ ഇല്ലാതെ ഇയാള്‍ അബോധാവസ്ഥയിലായെന്ന് അധികൃതര്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ നിലത്തുകിടത്തിയ ക്രൂ അംഗങ്ങള്‍ വേഗം സിപിആര്‍ നല്‍കി. വിമാനത്തിലുണ്ടായിരുന്ന ഡോ. ശബാര്‍ അഹ്മദ് ക്രൂവിനൊപ്പം ചേര്‍ന്നു. അങ്ങനെ ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ദുബൈയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വീല്‍ ചെയറിലാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്.
സംഭവത്തിന് പിന്നാലെ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ഇടപെട്ട ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ലൈന്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.