Saturday, July 27, 2024

HomeWorldപ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്നാല്‍ വിരുന്നില്‍ സുക്കന്‍ ബര്‍ഗിനെ ക്ഷണിക്കില്ല: ട്രംപ്

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്നാല്‍ വിരുന്നില്‍ സുക്കന്‍ ബര്‍ഗിനെ ക്ഷണിക്കില്ല: ട്രംപ്

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരികയോ, 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്കു ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃതൃമം നടന്നുവെന്ന് ആരോപണം ഉന്നയിക്കുന്ന ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് മാസത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വരികയോ 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൈഡനെ പരാജയപ്പെടുത്തി പ്രസിഡന്റാകുകയോ ചെയ്യുമെന്നാണ് ഈ പ്രസ്താവന നല്‍കുന്ന സൂചന.

അടുത്ത രണ്ടുവര്‍ഷത്തേക്കു കൂടി ട്രംപിനെ ഫെയ്‌സ് ബുക്ക് തടഞ്ഞതായി ഔദ്യോഗിക അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. 2023 ജനുവരി 7 വരെയാണു വിലക്ക്. ട്രംപിന്റെ അനുയായികളോടുള്ള ഇന്‍സള്‍ട്ടാണിതെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുന്നു.

പെന്‍സില്‍വാനിയായിലും റീ കൗണ്ടിങ്ങിനുള്ള നടപടികള്‍ ആലോചിച്ചു വരുന്നു. രണ്ടു സംസ്ഥാനങ്ങളും ട്രംപിന് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ കൗണ്ടിങ് പൂര്‍ത്തിയായാല്‍ ട്രംപ് പ്രസിഡന്റാകുമെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഒരു കാര്യം വ്യക്തം ബൈഡനു ശേഷം അമേരിക്കന്‍ പ്രസിഡന്റാകാന്‍ എല്ലാ അടവും പയറ്റുമെന്ന് ഇതോടെ അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments