ജറൂസലം: പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് പൂര്‍ണമായും പിന്‍വലിച്ച് ഇസ്രായേല്‍. നേരത്തെ തുറസായ പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ് നല്‍കിയ രാജ്യം ഇപ്പോള്‍ കച്ചവടസ്ഥാപനങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നതിന് ഇളവ് നല്‍കിയി. ആരോഗ്യമന്ത്രി യൂലി എഡല്‍സ്‌റ്റൈനാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ മാസം 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുകയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. കോവിഡ് പ്രതിരോധത്തിന്‍െറ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മിക്കതിനും ഇതോടെ സര്‍ക്കാര്‍ ഇളവ് നല്‍കിക്കഴിഞ്ഞു.
ഏപ്രില്‍ 18 നാണ് പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേല്‍ പിന്‍വലിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെങ്കില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവ് നല്‍കാനാണ് രാജ്യം ആലോചിക്കുന്നത്.
അതെ സമയം ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തെ 65 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി ഇസ്രായേല്‍ രംഗത്ത് വന്നത്.