Saturday, July 27, 2024

HomeWorldഗ്വാട്ടിമാല: കമല ഹാരിസിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

ഗ്വാട്ടിമാല: കമല ഹാരിസിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: ഗ്വാട്ടിമാലയില്‍ നിന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ ആരും അമേരിക്കയിലേക്ക് വരാന്‍ ശ്രമിക്കരുതെന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ അലക്‌സാഡ്രിയ ഒക്കേഷ കോര്‍ട്ടസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.
ഗ്വാട്ടിമാലയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ കമലാ ഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പരിപാടിക്കിടെയാണു യുഎസ് ഗവണ്‍മെന്റിന്റെ തീരുമാനം വ്യക്തമാക്കിയത്.

മധ്യ അമേരിക്കയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും, മനുഷ്യ കടത്തിനെക്കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുന്‍ കലിഫോര്‍ണിയ സെനറ്ററായിരുന്ന കമല ഹാരിസിന്റെ പ്രസ്താവന അമേരിക്കയില്‍ അഭയം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണു നിരാശപ്പെടുത്തിയിരിക്കുന്നതെന്നു യുഎസ് കോണ്‍ഗ്രസ് അംഗം അലക്‌സാഡ്രിയ വ്യക്തമാക്കി. ഇടതുപക്ഷ പുരോഗമന ചിന്താഗതി വച്ചു പുലര്‍ത്തുന്ന ന്യുയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണു അലക്‌സാഡ്രിയ.

ബൈഡന്‍ ഭരണത്തില്‍ ശരിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാം എന്നു വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗത്തിനുള്ള ശക്തമായ മുന്നറിയിപ്പാണു കമലയുടെ പ്രസ്താവന.

ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിന്‍ അമേരിക്കയെ അസ്ഥിരപ്പെടുത്താന്‍ യുഎസ് ഭരണകൂടം നടത്തുന്ന തന്ത്രങ്ങളില്‍ വീട് നഷ്ടപ്പെടുകയും, മര്‍ദനങ്ങള്‍ക്കു വിധേയരാകുകയും ചെയ്ത ജനവിഭാഗങ്ങള്‍ക്കു അഭയം നല്‍കാന്‍ നൂറുശതമാനവും അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് അലക്‌സാഡ്രിയ ട്വിറ്ററില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments