ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെയും യുഎസിലെ വംശീയ കൊലപാതകത്തിന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്കാരം. യുഎസിലെ മിനിയപ്പലിസില്‍ ആഫ്രോ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് ബ്രേക്കിങ് ന്യൂസ് വിഭാഗത്തില്‍ മിനിയപ്പലിസ് സ്റ്റാര്‍ െ്രെടബൂണ്‍ പുരസ്കാരം നേടി.
നടുറോഡില്‍ ഫ്‌ലോയ്ഡിനെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിക്കുന്ന വിഡിയോ ചിത്രീകരിച്ച ഡാര്‍ണെല ഫ്രേസിയറിന് പ്രത്യേക പരാമര്‍ശമുണ്ട്. പതിനേഴുകാരിയായ ഫ്രേസിയര്‍ സമൂഹമാധ്യമങ്ങളിലിട്ട വിഡിയോയിലൂടെയാണു സംഭവം ജനശ്രദ്ധ നേടിയത്. ഫ്‌ലോയ്ഡ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധ ചിത്രങ്ങള്‍ക്കും കൊറോണ ചിത്രങ്ങള്‍ക്കും അസോഷ്യേറ്റഡ് പ്രസ് 2 പുരസ്കാരങ്ങള്‍ നേടി.
കൊറോണ വാര്‍ത്തകള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന് സമൂഹസേവന വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചു. വിമര്‍ശന വിഭാഗത്തിലും ടൈംസ് പുരസ്കാരം നേടി. കൊറോണ വാര്‍ത്തകള്‍ക്ക് ദി അറ്റ്‌ലാന്റിക്കിലെ എഡ് യോങ്ങും പുരസ്കാരം നേടി. ദ് ബോസ്റ്റന്‍ ഗ്ലോബ് (അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലന്‍, അലിസന്‍ കില്ലിങ്, ക്രിസ്‌റ്റോ ബുഷെക് (രാജ്യാന്തര റിപ്പോര്‍ട്ടിങ്), ലൊസാഞ്ചലസ് ടൈംസ് (എഡിറ്റോറിയല്‍) എന്നിവയാണു മറ്റു പുരസ്കാരങ്ങള്‍. ഇന്ത്യന്‍ വംശജയാണ് മേഘ രാജഗോപാലന്‍.
സാഹിത്യ വിഭാഗം പുരസ്കാരം: നോവല്‍ –ദ് നൈറ്റ് വാച്ച്മാന്‍ (ലൂയിസ് ഏര്‍ഡ്‌റിച്ച്), കവിത–പോസ്റ്റ് കൊളോണിയല്‍ ലവ് പോം (നടാലിയ ഡയസ്), നാടകം–ദ് ഹോട് വിങ് കിങ് (കതോറി ഹാള്‍), ചരിത്രം– ഫ്രാഞ്ചൈസ് ദ് ഗോള്‍ഡന്‍ ആര്‍ക്ക്‌സ് ഇന്‍ ബ്ലാക്ക് അമേരിക്ക (മാരസിയ ചാതേലിയന്‍),