Saturday, July 27, 2024

HomeWorldഅനധികൃത ഇറക്കുമതി; പുതുപുത്തന്‍ ലക്ഷ്വറി കാറുകള്‍ പൊളിച്ചടുക്കി

അനധികൃത ഇറക്കുമതി; പുതുപുത്തന്‍ ലക്ഷ്വറി കാറുകള്‍ പൊളിച്ചടുക്കി

spot_img
spot_img

മനില: അനധികൃതമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ആഡംബര കാറുകള്‍ ഇടിച്ചു പൊളിച്ച് ഫിലിപ്പീന്‍സ് കസ്റ്റംസ്. മക്‌ലാരന്‍ 620 ആര്‍, പോര്‍ഷെ 911, ബെന്റ്‌ലെ ഫ്‌ലൈയിംഗ് സ്പര്‍ ഉള്‍പ്പെടെയുള്ള 21 വാഹനങ്ങളാണ് നശിപ്പിച്ചത്. 10 കോടിയിലേറെയാണ് ഇവയുടെ വില കണക്കാക്കുന്നത്.

കള്ളക്കടത്ത് വാഹനങ്ങള്‍ നശിപ്പിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ റോ ഡ്യുര്‍ട്ടെ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇതിന്റെ ദൃശ്യങ്ങളില്‍ വളരെ കൗതുകത്തോടെയും, വിഷമത്തോടെയുമാണ് പലരും പ്രതികരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 9 ന് ഫിലിപ്പീന്‍സ് കസ്റ്റംസ് ഇത്തരത്തില്‍ 17 ആഡംബര കാറുകള്‍ നശിപ്പിച്ചിരുന്നു. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍? പിടിച്ചെടുത്ത വാഹനങ്ങളാണ് അന്ന് തകര്‍ത്തത് .

മെഴ്‌സിഡസ് എസ്.എല്‍.കെ, ലോട്ടസ് എലിസ്, പരിഷ്‌കരിച്ച ഹ്യുണ്ടായ് ജെനസിസ് കൂപ്പെ, ടൊയോട്ട സോളാര, 14 മിത്സുബിഷി എസ്.യു.വികള്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതേ സമയം വാഹനങ്ങള്‍ തകര്‍ക്കുന്നതിനു പകരം ലേലം ചെയ്ത് പണം രാജ്യത്തിനു മുതല്‍കൂട്ടാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments