സോള്‍: കോവിഡിന് പിറകെ ഉത്തരകൊറിയയില്‍ പുതിയ പകര്‍ച്ചവ്യാധിയും. കുടലിനെ ബാധിക്കുന്ന രോഗമാണ് പടരുന്നത്.
എത്രപേര്‍ക്ക് ബാധിച്ചു, പകരുന്ന രീതി തുടങ്ങിയ വിവരം പുറത്തുവിട്ടിട്ടില്ല. ഹായ്ജു സിറ്റിയിലാണ് പ്രധാനമായും രോഗം വ്യാപിക്കുന്നതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രോഗപ്രതിരോധത്തിനായി ഭരണാധികാരി കിം ജോങ് ഉന്നും കുടുംബവും മരുന്നുകള്‍ സംഭാവന ചെയ്യുന്ന ചിത്രവും ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കോളറ, ടൈഫോയ്ഡ് പോലുള്ള അസുഖമാണ് പടരുന്നതെന്നും അഭ്യൂഹമുണ്ട്