ഇസ്രയേലില്‍ സഖ്യ സര്‍ക്കാര്‍ പിരിച്ചു വിടാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മുന്നണി പിരിച്ചു വിടാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിര്‍ ലാപിഡുമായി ധാരണയായത്.
120 അംഗ പാര്‍ലമെന്റില്‍ ഭരണ മുന്നണിയിലുള്ള എട്ട് പാര്‍ട്ടികള്‍ക്ക് കൂടി 61 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ബില്‍ അടുത്ത ആഴ്ച അവതരിപ്പിച്ചേക്കും.ഒരു വര്‍ഷം മുമ്ബ്ണ് ബെന്നറ്റ്അധികാരമേറ്റത്.
ഒക്ടോബറോടെ രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെയുള്ള അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. നീണ്ട കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിച്ചേക്കും