കീവ്: യുക്രൈനെ കീഴടക്കാന്‍ സര്‍വ്വായുധങ്ങളും പുറത്തെടുത്ത് റഷ്യ.
കിഴക്കന്‍ യുക്രെയ്‌നിലെ കൂടുതല്‍ മേഖലകള്‍ കീഴടക്കാനാണ് റഷ്യന്‍ സേനയുടെ നീക്കം. സെവ്‌റോനോഡോണെറ്റ്‌സ്‌കില്‍ ഉള്‍പ്പെടെ ലുഹാന്‍സ്‌ക് പ്രവിശ്യയിലെ ഗ്രാമങ്ങള്‍ തീയിട്ടാണ് റഷ്യന്‍ മുന്നേറ്റം. ലുഹാന്‍സ്‌ക് പ്രവിശ്യയുടെ 95 ശതമാനവും ഡോണെറ്റ്‌സ്‌ക് പ്രവിശ്യയുടെ പകുതിയും പിടിച്ചെടുത്ത റഷ്യ ഈ രണ്ടു പ്രവിശ്യകളും ചേര്‍ന്നുള്ള ഡോണ്‍ബാസ് മേഖല കൈക്കലാക്കാനാണു ലക്ഷ്യമിടുന്നത്.
ലിസിചാന്‍സ്‌ക് നഗരത്തിലെ ചിലയിടങ്ങളില്‍നിന്നു യുക്രെയ്ന്‍ സേനയ്ക്കു പിന്മാറേണ്ടി വന്നു. സെവ്‌റോനോഡോണെറ്റ്‌സ്‌കിലെ അസോട്ട് കെമിക്കല്‍ പ്ലാന്റ് പരിസരം ഒഴികെ മറ്റിടങ്ങള്‍ റഷ്യയുടെ പിടിയിലാണ്. കെമിക്കല്‍ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തില്‍ തകരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.
ലോസ്‌കുടിവ്ക, റയ് ഒലെക്‌സാന്‍ഡ്രിവ്ക ഗ്രാമങ്ങളും പിടിച്ച റഷ്യ സിറോടൈന്‍ മേഖലയ്ക്കായാണ് ഇപ്പോൾ പോരാടുന്നത്