Friday, May 9, 2025

HomeWorldനക്ഷത്രക്കൂട്ടങ്ങൾ നിറഞ്ഞ 'ഗ്ലോബുലാര്‍ ക്ലസ്റ്ററി'ന്റെ ചിത്രം പുറത്തുവിട്ട് നാസ

നക്ഷത്രക്കൂട്ടങ്ങൾ നിറഞ്ഞ ‘ഗ്ലോബുലാര്‍ ക്ലസ്റ്ററി’ന്റെ ചിത്രം പുറത്തുവിട്ട് നാസ

spot_img
spot_img

മിന്നിത്തിളങ്ങുന്ന ആയിരക്കണക്കിന് നക്ഷത്രങ്ങളുള്ള ‘ഗ്ലോബുലാര്‍ ക്ലസ്റ്ററിന്റെ’ ചിത്രം പുറത്തുവിട്ട് നാസ.

സജിറ്റാരിയസ് നക്ഷത്രവ്യൂഹത്തിലെ എന്‍ജിസി 6569 ഗ്ലോബുലാര്‍ ക്ലസ്റ്ററിന്റെ ചിത്രമാണിത്. ഹബിള്‍ ടെലിസ്‌കോപ്പ് അതിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ 3-യും അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസും ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്.

ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ ഒത്തു ചേര്‍ന്ന് നില്‍ക്കുന്നയിടമാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍. സാധാരണ ഓപ്പണ്‍ ക്ലസ്റ്റുകളേക്കാള്‍ വലുതാണിത്. ഈ നക്ഷത്രങ്ങള്‍ തമ്മിലുള്ള ഗുരുത്വബലം അവയെ ബലം ക്ലസ്റ്ററിന്റെ ഗോളാകൃതി നിലനില്‍ക്കുന്നതിനുള്ള കാരണമാണ്. അങ്ങനെയാണ് ‘ഗ്ലോബുലാര്‍’ എന്ന പേര് വരുന്നതും.

ഓപ്പണ്‍ ക്ലസ്റ്ററുകളില്‍ കണ്ടുവരുന്ന നക്ഷത്രങ്ങളേക്കാള്‍ പ്രായം കുറഞ്ഞതും ചുവന്നതുമായ നക്ഷത്രങ്ങളാണ് ഈ ക്ലസ്റ്ററിലുള്ളത്. ചുവന്ന നക്ഷത്രങ്ങള്‍ പ്രായമാകുന്നതിന് മുമ്ബ് ചിതറിപ്പോയേക്കാം. എന്നാല്‍ ഗുരുത്വാകര്‍ഷണ ബലം അവയെ സുസ്ഥിരമാക്കി നിര്‍ത്തുകയും ആയുസ് വര്‍ധിപ്പിക്കുകയും ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

നക്ഷത്രങ്ങളുടെ രൂപീകരണവും വികാസവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതില്‍ ഈ നക്ഷത്ര സമൂഹങ്ങള്‍ ഏറെ പ്രയോജനകരമാണ്. എന്നാല്‍ ഗ്ലോബുലാര്‍ ക്ലസ്റ്ററില്‍ നക്ഷത്രങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതിനാല്‍ ഓരോന്നും പ്രത്യേകമായി പഠിക്കുന്നത് വെല്ലുവിളി നിറഞ്ഞകാര്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments