Friday, May 9, 2025

HomeWorldശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയെന്ന് റിപോര്‍ട്ട്

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയെന്ന് റിപോര്‍ട്ട്

spot_img
spot_img

കൊളംബോ: പ്രസിഡന്റ് രാജപക്‌സെയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ ശേഖരം കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍.

കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിലേക്ക് ഇടിച്ചുകയറിയ പ്രതിഷേധക്കാരാണ് പണം കണ്ടെത്തിയത്.

പ്രസിഡന്റെ വസതിയില്‍ നോട്ടുകെട്ടുകള്‍ എണ്ണുന്ന പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ വ്യാപകമായിപ്രചരിക്കുന്നുണ്ട്.പിടിച്ചെടുത്ത പണം സുരക്ഷാജീവനക്കാരെ ഏല്‍പ്പിച്ചു.

സംഭവസ്ഥലത്ത് അന്വേഷണം നടത്തിയ ശേഷം യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുമെന്ന് അത് ജനങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലെത്തിയത്. അവര്‍ പ്രസിഡന്റിന്റെ വസതി കയ്യടക്കുകയും പലയിടത്തും അടിച്ചുതകര്‍ക്കുകയും ചെയ്തു. മറ്റൊരു സംഘം പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ടു.

പ്രസിഡന്റ് എവിടെയാണെന്നതിനെക്കുറിച്ച്‌ ഇപ്പോഴും വ്യക്തതയില്ല. സ്പീക്കറുമായി മാത്രമാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ സംസാരിച്ചിട്ടുളളത്.

താന്‍ രാജിവയ്്ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം സ്പീക്കറെ അറിയിച്ചത്.

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അസാന്നിധ്യത്തില്‍ സ്പീക്കര്‍ ആ പദവി ഏറ്റെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments