മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ 10 ബില്യണ്‍ ഡോളറിന്റെ ട്രെയിന്‍ പദ്ധതിയില്‍ നിന്നും ചൈനീസ് കമ്ബനി പുറത്തായി . പുരാവസ്തു സ്ഥലങ്ങളെ മെക്‌സിക്കന്‍ ബീച്ച് റിസോര്‍ട്ടുകളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ട്രെന്‍ മായ റെയില്‍ പ്രോജക്ടില്‍(ടിഎംആര്‍പി) നിന്നുമാണ് ചൈനയെ പുറത്താക്കിയത്.
ചൈനീസ് കമ്ബനിയുടെ പിന്തുണയോട് കൂടിയാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ചൈനയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനാല്‍ ചൈനീസ് വിരുദ്ധ സംഘടനകളും പ്രവര്‍ത്തകരും പദ്ധതി തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ചൈനീസ് കമ്ബനിയായ ചൈന കമ്മ്യൂണിക്കേഷന്‍സ് കണ്‍സ്ട്രക്ഷന്‍ കമ്ബനി (സിസിസിസി)യ്‌ക്കാണ് നിര്‍മ്മാണ ചുമതല.
പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കുന്നതു വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്‌ക്കാന്‍ മെക്‌സിക്കന്‍ കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍മ്മാണം പുരാതനമായ ഭൂഗര്‍ഭ ഗുഹകള്‍ക്ക് ഭീഷണിയാകുമെന്ന കാരണത്താലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉത്തരവായത്. നിരവധി പുരാതന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉഷ്ണമേഖലാ പ്രദേശത്തിലൂടെ കടന്നുപോകുന്നുണ്ട്.
പദ്ധതിയുടെ രൂപരേഖയില്‍ അഴിമതി നടന്നതായും പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ചൈനീസ് കമ്ബനി പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ചൈനയുടെ ഇടപെടലാകമെന്നും സംശയം നിലനില്‍ക്കുന്നു.
അഴിമതികള്‍ക്ക് പേരു കേട്ട കമ്ബനിയെ ലോകബാങ്ക് കരിമ്ബട്ടികയില്‍ പെടുത്തിയിരുന്നു. കമ്ബനിയുടെ അഴിമതികളെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രസിഡന്റിന് പ്രദേശത്തെ സിവില്‍ സംഘടനകളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ടൂറിസം പദ്ധതികളിലെ വിദേശ നിക്ഷേപത്തില്‍ കമ്ബനിയ്‌ക്ക് പങ്കില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.