കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ രാജ്യത്തിന് പുറത്ത് പോയി പഠിക്കുന്നതിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
അതേ സമയം, ആണ്‍കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുന്നതിന് വിലക്കില്ല.
കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാന്‍ സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയത്. വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഖത്തര്‍, കസഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തിടെ വിസ അനുവദിച്ചിരുന്നു.