Friday, June 7, 2024

HomeWorldജി 20 അധ്യക്ഷ പദം ഔദ്യോഗികമായി ഏറ്റെടുത്ത് ഇന്ത്യ

ജി 20 അധ്യക്ഷ പദം ഔദ്യോഗികമായി ഏറ്റെടുത്ത് ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഏകത്വവും ആഗോള നന്മയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ജി-20 പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികളെ ഒരുമിച്ച്‌ നേരിടാമെന്നും റഷ്യ, സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്‌സ്, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ജി-20 അധ്യക്ഷ പദം ഇന്ന് മുതലാണ് ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തത്. ഡിസംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ചുമതല. അടുത്ത വര്‍ഷം നടക്കുന്ന 200ലധികം യോഗങ്ങളില്‍ ഇന്ത്യയായിരിക്കും അധ്യക്ഷപദം അലങ്കരിക്കുക. കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക് കൈമാറിയത്.

അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച്‌ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജീവമാകും. ഇന്ത്യ അടുത്തവര്‍ഷം നവംബറില്‍ ബ്രസീലിനാണ് അധ്യക്ഷ പദം കൈമാറുക.

അതിനിടെ അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് പിന്തുണ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീന്‍- പിയറി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കുകിഴക്കിന്റെ സാംസ്‌കാരികത്തനിമ പ്രദര്‍ശിപ്പിക്കുന്ന ഹോണ്‍ബില്‍ ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത്. കിസാമയിലെ നാഗാ പൈതൃകഗ്രാമത്തില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 10 വരെയാണ് ഉത്സവം. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് 100 ദേശീയ സ്മാരകങ്ങളില്‍ ജി-20 ലോഗോ പ്രകാശനം ചെയ്യും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments