Friday, April 26, 2024

HomeWorldEuropeഒമിക്രോണ്‍ തരംഗത്തോടെ യൂറോപ്പില്‍ കൊവിഡ് മഹാമാരി അവസാനിച്ചേക്കും: ഡബ്ല്യൂ എച്ച്‌ ഒ

ഒമിക്രോണ്‍ തരംഗത്തോടെ യൂറോപ്പില്‍ കൊവിഡ് മഹാമാരി അവസാനിച്ചേക്കും: ഡബ്ല്യൂ എച്ച്‌ ഒ

spot_img
spot_img

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അന്ത്യത്തോട് അടുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ആദ്യമായിട്ടാണ് ഡബ്ല്യൂഎച്ച്‌ഒ ഇത്തരമൊരു സൂചന നല്‍കുന്നത്.ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഒമിക്രോണ്‍ വകഭേദം കൊവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു,മാര്‍ച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.

‘യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച്‌ മാസങ്ങള്‍ ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും.അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്ബ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും’ ക്ലൂഗെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments