Friday, March 29, 2024

HomeWorldEuropeചാള്‍സ് രാജാവുമായി ഫോണില്‍ സംസാരിച്ച്‌ പ്രധാനമന്ത്രി

ചാള്‍സ് രാജാവുമായി ഫോണില്‍ സംസാരിച്ച്‌ പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ചാള്‍സ് മൂന്നാമന്‍ രാജാവുമായി ഫോണില്‍ സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയുടെ പരമാധികാരിയായി ചുമതലയേറ്റ ശേഷം മോദിയുമായി ചാള്‍സ് മൂന്നാമന്‍ രാജാവ് നടത്തിയ ആദ്യ സംഭാഷണമായിരുന്നു ഇത്.

പ്രധാനമന്ത്രി മോദി ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥാ പ്രതിരോധം, ജൈവവൈവിധ്യ സംരക്ഷണം, ധനസഹായം നല്‍കുന്ന ഊര്‍ജ പരിവര്‍ത്തനത്തിനുള്ള നൂതനമായ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വിജയകരമായ ഭരണകാലത്തിന് അദ്ദേഹത്തിന് മോദി ആശംസകള്‍ അറിയിച്ചു.

പരിസ്ഥിതി സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്ന മിഷന്‍ ലൈഫ് – ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ പ്രസക്തി മോദി വിശദീകരിച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ കുറിച്ചും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെ കുറിച്ചും നേതാക്കള്‍ അഭിപ്രായങ്ങള്‍ കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നതില്‍ യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കിനെയും അവര്‍ അഭിനന്ദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments