ന്യൂഡല്‍ഹി: പാരീസിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
210 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ ബി787-800 എയര്‍ക്രാഫ്റ്റ് വിടി ആന്റ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റ് എഐ143 സ്ലാറ്റ്‌സ് ഡ്രൈവ് എന്ന സ്‌നാഗ് സന്ദേശം കാരണം എയര്‍ ടേണ്‍ബാക്കില്‍ ഉള്‍പ്പെട്ടതായി മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉച്ചയ്ക്ക് 1.28ന് പറന്നുയര്‍ന്ന വിമാനം യാത്രാമധ്യേ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2.25ന് തിരിച്ചിറക്കുകയായിരുന്നു