Friday, April 19, 2024

HomeWorldEuropeയാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴ

യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴ

spot_img
spot_img

ലണ്ടന്‍: സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്.

പുതിയ ലെവല്‍-അപ്പ് പ്രചാരണത്തെക്കുറിച്ച്‌ ഋഷി സുനക് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഋഷി സുനക് നേരത്തെ വിമര്‍ശനമേറ്റ് വാങ്ങിയിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്ക് പോകെയാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഋഷി സുനക് സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി. സംഭവത്തില്‍ ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴയടയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേസ് കോടതിയിലെത്തുംമുമ്ബ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്ബതിനായിരം രൂപയുമായിരിക്കും പിഴയടയ്‌ക്കേണ്ടിവരുകയെന്ന് പോലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments