Thursday, March 28, 2024

HomeBusinessഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍! 12,000 പേര്‍ക്ക് ജോലി പോകും

ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍! 12,000 പേര്‍ക്ക് ജോലി പോകും

spot_img
spot_img

മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍. ഗൂഗിള്‍ മാതൃകമ്ബനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ അയച്ച ഇ മെയില്‍ പുറത്തായി. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ടെക് മേഖലയെ പിടിച്ചുകുലുക്കി ഗൂഗിളും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

പുതിയ സാമ്ബത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് കമ്ബനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സുന്ദര്‍ പിച്ചൈ ആഭ്യന്തര മെമ്മോയില്‍ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച മെയില്‍ കിട്ടി തുടങ്ങി.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനും മെറ്റയ്ക്കും പിന്നാലെയാണ് ഗൂഗിളിലെ പിരിച്ചുവിടല്‍ വാര്‍ത്ത പുറത്ത് വരുന്നത്. ആമസോണില്‍ ഏകദേശം 2,300 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടല്‍ നോട്ടീസ് കമ്ബനി നല്‍കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ വില്‍പ്പനയുടെ വളര്‍ച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്ബനി. ആമസോണിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ആഗോള തലത്തിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ ചെലവ് ചുരുക്കാനുള്ള ശ്രമമമാണ് ഇതെന്നാണ് സൂചന.

സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ മൂലമാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഷെയര്‍ചാറ്റ് ഉടമസ്ഥരായ മൊഹല്ല ടെക് പറഞ്ഞു. ഏകദേശം 2,200 പേര്‍ ജോലി ചെയ്യുന്ന കമ്ബനിയിലെ മാനേജ്‌മെന്റ് റോളുകളിലായിരുന്ന നൂറുകണക്കിന് ആളുകളെ പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തിലാണ് നടപടിയെങ്കിലും അമേരിക്കയിലാകും പിരിച്ചുവിടല്‍ നടപടി ആദ്യം നടപ്പാക്കുക.

പിച്ചൈയുടെ സന്ദേശമനുസരിച്ച്‌ യു.എസ്. ജീവനക്കാരെ ഇതിനകം അറിയിച്ചിട്ടുണ്ട്. പ്രാദേശിക നിയമങ്ങളും രീതികളും കാരണം മറ്റ് രാജ്യങ്ങളില്‍ പിരിച്ചു വിടുന്നത് കുറച്ചു കൂടി സമയമെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments