Thursday, June 6, 2024

HomeWorldEuropeബ്രിട്ടനിൽ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു

ബ്രിട്ടനിൽ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു

spot_img
spot_img

ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ആതിര (25) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.28ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മധ്യവയസ്‌കനായ മറ്റൊരാള്‍ക്കും പരുക്കുണ്ട്.

തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ – ലാലി ദമ്ബതികളുടെ മകളാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ മസ്‌കത്തില്‍ ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. ലീഡ്‌സിലെ ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രോജക്‌ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് ആതിര. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് ആതിര യുകെയില്‍ എത്തിയത്. ബ്രാഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments