ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയെത്തും. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലകളിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചര്‍ച്ച നടത്തും. ഗുജറാത്തിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുമായി ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തുമെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തുന്ന ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാവുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ശത്രുത വെടിഞ്ഞ് യുക്രൈനും റഷ്യയും സമാധാനത്തിന്‍െറ പാത പിന്തുടരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നിലപാട് മാറ്റത്തിനും സാധ്യതയില്ല.
ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഖാലിസ്ഥാന്‍ തീവ്രവാദം ഒരു പ്രധാന വിഷയമാവുമെന്നാണ് സൂചന.