അടി … തിരിച്ചടി… ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കനക്കുന്നു

അടി … തിരിച്ചടി… ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കനക്കുന്നു

ടെഹ്‌റാന്‍: ഇസ്രയേലിന് തിരിച്ചടിയുമായി ഇറാന്‍. ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇറാന്‍ ആരംഭിച്ചിട്ടുള്ളത്. നൂറുകണക്കിന് ഡ്രോണുകള്‍ ഇസ്രയേലിലേക്ക് ഇറാന്‍ വര്‍ഷിച്ചു.സയണിസ്റ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക വക്താവ് അബൊള്‍ഫാസല്‍ ഷെകാര്‍ചി മുന്നറിയിപ്പ് നല്‍കി. ഇറാനും കടുത്ത സൈനിക നടപടികള്‍ ആരംഭിച്ചതോടെ ഈ മേഖല കനത്ത യുദ്ധഭീതിയിലാണ്.

ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണങ്ങളോട് പ്രതികരിക്കേണ്ട അവകാശം’ ഉണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  ഇറാന്റെ സായുധ സേന എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണത്തെ ചെറുക്കുമെന്നും ഇറാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ സ്വയം വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു.ഇന്ന് ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഖമേനി പറഞ്ഞു. ഇന്നലെ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, ഉള്‍പ്പെടെ ം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇറാന്‍ പരമോന്നത മേധാവി ഖമേനിയുടെ ഭാഗത്തു നിന്നും ശക്തമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം ആറോളം സ്ഫോടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Blow retaliation Israel-Iran conflict
Share Email
LATEST
More Articles
Top