ബർട്ട് താക്കൂർ ഫ്രിസ്‌കോ സിറ്റി കൗൺസിലിലേക്ക്; ഈ നഗരത്തിൽ ഒരു പൊതുപദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ

ബർട്ട് താക്കൂർ ഫ്രിസ്‌കോ സിറ്റി കൗൺസിലിലേക്ക്; ഈ നഗരത്തിൽ ഒരു പൊതുപദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ

ഫ്രിസ്‌കോ സിറ്റി (ടെക്‌സാസ്‌) : ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറും യു.എസ്. നേവി വെറ്ററനുമായ ബർട്ട് താക്കൂർ ഫ്രിസ്‌കോ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള കൗൺസിൽ അംഗത്തെ പരാജയപ്പെടുത്തിയാണ് 42 വയസ്സുകാരനായ താക്കൂറിന്റെ വിജയം.

ഇതോടെ, ഈ നഗരത്തിൽ ഒരു പൊതുപദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ എന്ന ചരിത്ര നേട്ടം അദ്ദേഹം സ്വന്തമാക്കി.

നഗരത്തിലെ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഒരു മൃഗസംരക്ഷണ കേന്ദ്രം, ഒരു വി.എ. (വെറ്ററൻസ് അഫയേഴ്‌സ്) ക്ലിനിക് എന്നിവ നിർമ്മിക്കുക, ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രായമായവർക്കും പിന്തുണ നൽകുക തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന മുൻഗണനകളിൽപ്പെടുന്നു.

ന്യൂഡൽഹി സ്വദേശിയായ താക്കൂർ, 2020ൽ പ്രശസ്ത അമേരിക്കൻ ഗെയിം ഷോയായ ‘ജെപ്പാർഡി’യിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്. മുത്തച്ഛനോടൊപ്പം ഈ ഷോ കണ്ടാണ് താൻ ഇംഗ്ലീഷ് പഠിച്ചതെന്ന് അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Burt Thakur to Frisco City Council; 
First Indian American to hold
public office in the city

Share Email
LATEST
Top