pulimoottil

ചിക്കാഗോ സീറോ മലബാര്‍ പള്ളിയും ഫോമ സെന്‍ട്രല്‍ റീജിയനും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി സര്‍വീസ് വന്‍ വിജയമായി

ചിക്കാഗോ സീറോ മലബാര്‍ പള്ളിയും ഫോമ സെന്‍ട്രല്‍ റീജിയനും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി സര്‍വീസ് വന്‍ വിജയമായി

ആന്റോ കവലയ്ക്കല്‍

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ പള്ളിയും ഫോമ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളും സംയുക്തമായി സംഘടിപ്പിച്ച ബെല്‍വുഡ്  കമ്യൂണിറ്റി സര്‍വീസ് വന്‍ വിജയമായി. സീറോ മലബാര്‍ വികാരി ജനറാള്‍ ഫാ. തോമസ് കടുകപ്പള്ളി ഉദ്ഘാടന പ്രസംഗം നടത്തി. ബെല്‍വുഡ് മേയര്‍ മിസ്റ്റർ ആൻഡ്രെ എഫ്. ഹാർവി[Mr. Andre F. Harvey] പങ്കെടുത്ത് സ്വാഗതവും നന്ദിയും അറിയിച്ചു.

ജനറല്‍ കോര്‍ഡിനേറ്റര്‍ കൊച്ചുമോന്‍ ചിറയിലിന്റെ നേതൃത്വത്തില്‍ നടത്തിയ കമ്യൂണിറ്റി സര്‍വീസിന് ഫോമ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചെയര്‍മാന്‍ ആന്റോ കവലയ്ക്കല്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, ഇവന്റ് കോര്‍ഡിനേറ്റര്‍ ഷാബു മാത്യു, കോര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, ട്രസ്റ്റി വിവേഷ് ജേക്കബ്, ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, വോളണ്ടീയര്‍മാരായ സുബാഷ് ജോര്‍ജ്, പ്രിന്‍സ് ഈപ്പന്‍, മനോജ് വെല്ലിത്തറ, സജി തയ്യില്‍, ബിനോയ് ജോര്‍ജ്, റോയി ജോസഫ്, റ്റോമി മേത്തിപ്പാറ, സണ്ണി ചിറയില്‍, രാജന്‍ കല്ലുങ്കല്‍, ബിന്‍സ് വെളിയത്തുമാലില്‍, ജോണി ചിറയില്‍, മീഡിയ & പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ റോമിയോ കാട്ടൂക്കാരന്‍ തുടങ്ങിയവരും സീറോ മലബാര്‍ കുടുംബാംഗങ്ങളും ഫോമാ ഭാരവാഹികളും പൊള്ളുന്ന ചൂടിനെ വകവെയ്ക്കാതെ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചു.

The community service jointly organized by the Chicago Syro-Malabar Church and FOMA Central Region was a great success.

Share Email
LATEST excelnclexrn
Top