ഫ്ളോറിഡ: അപ്രതീക്ഷിതമായി സര്‍വീസുകള്‍ അവസാനിപ്പിച്ച് വിമാനക്കമ്പനിയായ സില്‍വര്‍ എയര്‍വേയ്സ്. ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനിയായ സില്‍വര്‍ എയര്‍വേയ്സാണ് എല്ലാ പ്രവര്‍ത്തനങ്ങളും പെട്ടെന്ന് നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. ബുക്ക് ചെയ്ത യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകരുതെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു.
അതേസമയം പാപ്പരത്ത നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സില്‍വര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ബാക്കപ്പ് പ്ലാനിലെ പരാജയവും പെട്ടെന്നുള്ള അടച്ചുപൂട്ടലിന് കാരണമായി. ഫ്ളോറിഡ, ബഹാമസ്, കരീബിയന്‍ എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ വിമാനങ്ങളും കമ്പനി തിരിച്ചുവിളിച്ചു.
ആസ്തികള്‍ ഒരു ഹോള്‍ഡിംഗ് കമ്പനിക്ക് വിറ്റെന്നും അവര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് തുടരാന്‍ തയ്യാറായില്ലെന്നും സില്‍വര്‍ എയര്‍വേയ്സ് അറിയിച്ചു. അപ്രതീക്ഷിതമായ പ്രഖ്യാപനം നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ജൂണ്‍ 11ന് ഏകദേശം 52 വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ യാത്രക്കാര്‍ ബദല്‍ മാര്‍?ഗങ്ങള്‍ കണ്ടെത്താനായി നെട്ടോട്ടമോടുകയാണ്. പലരും ജെറ്റ്ബ്ലൂ, യുണൈറ്റഡ്, സ്പിരിറ്റ് പോലെയുള്ള വിമാനക്കമ്പനികള്‍ക്ക് ബദല്‍ റൂട്ടുകള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുമെങ്കിലും പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ ചെലവ് ഉണ്ടാകാറുണ്ട്. 2011-ല്‍ സ്ഥാപിതമായ സില്‍വര്‍ എയര്‍വേയ്സിന് സമീപകാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.
Florida silver airways abruptly shuts down operations