2025-ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

2025-ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

ശീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: 2025-ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂണ്‍ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍, കഥ, കവിത, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികള്‍ക്കാണ് ഈ വര്‍ഷത്തെ ഫൊക്കാന സാഹിത്യ പുരസ്‌കാരം.10001 രുപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് (റിട്ടയേര്‍ഡ്) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയര്‍മാന്‍ ആയി നാലംഗ കമ്മിറ്റി ആയിരിക്കും പാനലില്‍ ഉള്ളത്. ഓഗസ്റ്റ് രണ്ടിന് കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ 2025 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ചെയര്‍മാന്‍
ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി
സോപാനം, നവമി ഗാര്‍ഡന്‍സ്
തിരുവനന്തപുരം-695017
ഫോണ്‍: +91 6282622095

Fokana literary award 2025-works invited

Share Email
LATEST
Top