ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനുള്ളിൽ

ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിനുള്ളിൽ

വാഷിംഗ്ടൺ: തിരിച്ചടി തീരുവയ്ക്ക് പിന്നാലെ ഇന്ത്യ- അമേരിക്ക ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിനുള്ളിൽ പ്രഖ്യാപിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

രണ്ട് രാജ്യങ്ങളും ഇതിനോടകം തന്നെ പ്രധാന കാര്യങ്ങളിൽ  ധാരണയിലെത്തിയതായാണ് കേന്ദ്ര വാണിജ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കരാറിന് അന്തിമ രൂപം നല്‍കുന്നതിനായി വാണിജ്യവകുപ്പിന്റെ സ്‌പെഷൽ സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം നിലവില്‍ വാഷിങ്ടണിലാണ്.

ഈ ഇടക്കാല കരാര്‍ പ്രധാനമായും കൃഷി, ഓട്ടോമൊബൈല്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍, തൊഴില്‍സാന്ദ്ര ഉല്‍പാദനങ്ങള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ്. ഇക്കാര്യത്തില്‍ ഇരു  രാജ്യങ്ങള്‍ക്കും പ്രാപ്യമായ രീതിയിലുള്ള കരാറിനാണ് ശ്രമം 

ട്രംപിന്റെ തിരിച്ചടി തിരുവ നടപ്പാക്കൽ ജൂലൈ  ഒൻപതിനാണ് ആരംഭിക്കുക.   ഇന്ത്യയിലെ ചില ഉല്‍പന്നങ്ങൾക്ക് 26 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒൻപത് വരെ ഈ തീരുവ താല്‍ക്കാലികമായി നീക്കിയിട്ടുണ്ട്. ഈ തീയതി അവസാനിക്കുന്നതിന് മുമ്പ്  കരാര്‍ ഉണ്ടാക്കണമെന്നുള്ള രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

ഇന്ത്യയുടെ പ്രധാന ആവശ്യം അധികമായി പ്രഖ്യാപിച്ച  26  ശതമാനം തീരുവ  പൂര്‍ണ ഒഴിവാക്കലിനാണ്.  10 അടിസ്ഥാന തീരുവ നിലവിലുണ്ട്. ഇരുരാജ്യങ്ങളും നിലവിലെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി ഈ ഇടക്കാല കരാറിലേക്ക് കടക്കുകയാണെന്നും, ഒക്ടോബറിനുള്ളില്‍ ഒരു  വ്യാപാര കരാര്‍ (BTA) നടപ്പാക്കുകയാണ് ലക്ഷ്യമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

 India-US interim trade deal could be announced by July 8,

Share Email
Top