ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയില്‍ ഏബ്രഹാം പി. ഏബ്രഹാം ലീലാമ്മ ഏബ്രഹാമിന്റെ ഇളയ മകന് ലിനോ ഏബ്രഹാം (അപ്പൂസ് – 43) ഡാളസില്‍ വെച്ച് ജൂണ്‍ 11 ബുധനാഴ്ച രാത്രി നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്താല്‍ പരിചരണത്തില്‍ ആയിരുന്നുവെങ്കിലും പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്താല്‍ മരണപ്പെടുകയായിരുന്നു.
സ്നേഹ ഏബ്രഹാം ആണ് സഹധര്‍മ്മിണി. ലിജോ ഏബ്രഹാം ഏക സഹോദരനാണ്. ഭൗതിക ശരീരം ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലുള്ള റെസ്റ്ററേഷന്‍ ചര്‍ച്ചില്‍(4309 Main Street , Rowlett, Texas 75088) പൊതുദര്‍ശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 21 ശനിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് അലനിലുള്ള ട്യൂറന്റിന് ജാക്സണ് ഫ്യൂണറല്‍ ഹോമില്‍ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) ഭൗതിക ശരീരം സംസ്കരിക്കും.
വാര്‍ത്ത: സാം മാത്യു, ഡാളസ്
Lino Abraham expired in Dallas