swayamvara
pulimoottil

നിലമ്പൂരില്‍ മത്സരിക്കുന്നത് 12 സ്ഥാനാര്‍ത്ഥികള്‍; അന്‍വറിന്റെ ആസ്തി 34 കോടി

നിലമ്പൂരില്‍ മത്സരിക്കുന്നത് 12 സ്ഥാനാര്‍ത്ഥികള്‍; അന്‍വറിന്റെ ആസ്തി 34 കോടി

നിലമ്പൂര്‍: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് 12 സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍, ബി.ജെ.പിയുടെ അഡ്വ: മോഹന്‍ ജോര്‍ജ്ജ് എന്നിവരാണ് ഇന്ന് പത്രിക നല്‍കിയത്. യു.ജി.എഫിന്റെ ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു. ഈ മാസം അഞ്ച് വരെ പത്രിക പിന്‍വലിക്കാന്‍ കഴിയും.

അതേസമയം, പി.വി അന്‍വറിന്റെ മൊത്തം ആസ്തി മൂല്യം 34.07 കോടി രൂപ. ഒപ്പം 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്. അന്‍വറിന്റെ കൈവശമുള്ള പണം 25000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശം 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം വീതം രണ്ട് ഭാര്യമാരുടെയും പക്കലുമുണ്ട്. മൊത്തം ആസ്തിയില്‍ 18.14 കോടി രൂപ മൂല്യം ജംഗമ ആസ്തികള്‍ക്കുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും.

അന്‍വര്‍ സാദത്ത് എന്ന ഒരു അപരന്‍ അന്‍വറിനുണ്ട്. തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയായിരിക്കും അദ്ദേഹത്തിന്റെ ചിഹ്നം. ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയുടെ ആസ്തിയാണ് ഉള്ളത്. 83 ലക്ഷം രുപയുടെ ജംഗമ ആസ്തി ഷൗക്കത്തിനുണ്ട്. 800 ഗ്രാം സ്വര്‍ണം കൈയിലുണ്ട്. നാലുകോടിയലധികം രൂപയുടെ സ്ഥാവര സ്വത്തുക്കളും തനിക്കുണ്ടെന്ന് ഷൗക്കത്ത് സത്യവാങ്മൂലത്തില്‍ പറയുന്നു. 72 ലക്ഷം രൂപയുടെ ബാധ്യതയാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇത് വിവിധ ബാങ്കുകളിലായാണ് ഉള്ളത്.

രണ്ട് കേസുകളാണ് ആര്യാടന്‍ ഷൗക്തത്തിന്റെ പേരിലുള്ളത്. ഇവ രണ്ടും പി.വി അന്‍വറുമായി ബന്ധപ്പെട്ടതാണ്. വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള കേസുകളാണ് ഇവ. പൂക്കോട്ടുപാടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് പിവി അന്‍വറിനെ കൊല്ലാന്‍ ശ്രമിച്ചു എന്നതാണ്. അന്‍വറിനെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ സംഘം ചേര്‍ന്നു, കലാപാഹ്വാനം നടത്തി എന്നൊക്കെയാണ് രണ്ടാമത്തെ കേസ്. ഇതില്‍ ആര്യാടന്‍ ഷൗക്കത്ത് അടക്കം അഞ്ഞൂറോളം പ്രതികളുണ്ട്.

Tottal candidates in Nilambur by election 12

Share Email
LATEST excelnclexrn
More Articles
Top